Thu. Dec 19th, 2024
ന്യൂഡൽഹി:

രാജ്യത്ത് കൊവിഡ് രോഗ വ്യാപനത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3, 11, 170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ വീണ്ടും നാലായിരം കടന്നു. 24 മണിക്കൂറിനിടെ 4077 പേരാണ് മരണത്തിന് കീഴടങ്ങിയത്.

ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 36,18,458 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ പശ്ചിമബംഗാളിലും ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്.

അവശ്യസർവീസുകൾ മാത്രം പ്രവർത്തിക്കും. പൊതുഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് വാക്സീനേഷൻ പുരോഗമിക്കുകയാണ്.

റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സീന്റെ രണ്ടാം ബാച്ച് ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തി. റെഡ്ഡീസ് ലാബിനാണ് സ്പുട്നിക് ഇറക്കുമതി അനുമതിയുള്ളത്.

By Divya