ലഖ്നൗ:
കൊവിഡ്ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യു പിയിൽ ഏർപ്പെടുത്തിയ കർഫ്യു നീട്ടി. മെയ് 24 വരെയാണ് കർഫ്യു നീട്ടാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
കൊവിഡ് ടെസ്റ്റ് പൂർണമായും സൗജന്യമാക്കുമെന്ന് യു പി സർക്കാർ പ്രഖ്യാപിച്ചു. വാക്സിൻ വിതരണവും സൗജന്യമായിരിക്കും. ഇത് കൂടാതെ ബി പി എൽ കുടുംബങ്ങൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് മൂന്ന് കിലോ ഗോതമ്പും രണ്ട് കിലോ അരിയും നൽകുമെന്നും യോഗി ആദിത്യനാഥ് സർക്കാർ അറിയിച്ചു.
15 കോടി പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. ദിവസവേതനക്കാർ, തെരുവ് കച്ചവടക്കാർ, ഇ-റിക്ഷ ഡ്രൈവർമാർ, ബാർബർമാർ തുടങ്ങിയവർക്ക് 1000 രൂപ ധനസഹായം നൽകും. ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക ഇൻഷൂറൻസും ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കി.