Sun. Feb 23rd, 2025
അബുദാബി:

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്‍ക്ക് കൂടുതല്‍ സഹായവുമായി യുഎഇ. അഞ്ച് ലക്ഷം ഫവിപിറാവിര്‍ ഗുളികകള്‍ കൂടി യുഎഇ ഇന്ത്യയിലേക്ക് അയച്ചു. ആന്റി വൈറല്‍ ചികിത്സയ്‍ക്ക് ഉപയോഗിക്കുന്നതാണ് ഫവിപിറാവിര് ഗുളികകള്‍.

നേരത്തെ ഇന്ത്യയ്‍ക്ക് നല്‍കിയ അഞ്ച് ലക്ഷം ഗുളികകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ വീണ്ടും അഞ്ച് ലക്ഷം ഗുളികകള്‍ കൂടി അയച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് അരിന്ദം ബഗ്‍ചിയാണ് യുഎഇയുടെ സഹായം സംബന്ധിച്ച് ട്വീറ്റ് ചെയ്‍തത്.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ തന്ത്രപ്രധാന ബന്ധം കൂടുതല്‍ ശക്തമാക്കുന്നതാണ് യുഎഇയുടെ സഹായമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സുഹൃത്തായി യുഎഇയില്‍ നിന്ന് അഞ്ച് ലക്ഷം ഗുളികകള്‍ കൂടി ലഭിച്ചതായും അറിയിച്ചു.

By Divya