Mon. Dec 23rd, 2024
കൊല്‍ക്കത്ത:

പശ്ചിമ ബംഗാളിലേക്ക് എത്ര ഓക്‌സിജന്‍ പ്ലാന്റുകള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്ത കേന്ദ്ര നിലപാട് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആദ്യം 70 പ്ലാന്റുകള്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ അത് നാലായി ചുരുങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ മമത ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ കേന്ദ്രം വ്യക്തതയില്ലാത്ത നയം തുടരുന്നത് പ്രഷര്‍ സ്വിങ് അബ്‌സോര്‍ഷന്‍ (പിഎസ്എ) ഓക്‌സിജന്‍ പ്ലാന്റുകള്‍ സംസ്ഥാനത്തിന്റെ കഴിവില്‍ ബംഗാളിലെ ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനും തടസ്സമാകുകയാണെന്ന് കത്തില്‍ പറയുന്നു.

ബംഗാളിലേക്കുള്ള ഓക്‌സിജന്‍ പ്ലാന്റുകളുടെ ക്വാട്ടയില്‍ നിരന്തരം മാറ്റംവരുത്തുന്നതും നിര്‍മാണം ഏറ്റെടുക്കുന്ന ഏജന്‍സികളെ നിരുത്സാഹപ്പെടുത്തുന്നതും തെറ്റാണെന്നും മമത പറഞ്ഞു.

By Divya