Wed. Nov 6th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തു 18 മുതൽ 44 വയസ്സു വരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷൻ 17 ന് ആരംഭിക്കും. കൊവിഡ് ഇതര രോഗങ്ങൾ ഉള്ളവരെയാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. മുൻഗണന ലഭിക്കുന്ന രോഗങ്ങളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ഇന്നു മുതൽ സംസ്ഥാന സർക്കാരിന്റെ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യണം.

റജിസ്ട്രേഷൻ ഇങ്ങനെ:

18– 44 പ്രായക്കാരുടെ റജിസ്‌ട്രേഷൻ കോവിൻ വെബ് സൈറ്റിൽ നേരത്തേ തുടങ്ങിയിരുന്നു. റജിസ്റ്റർ ചെയ്യാത്തവർ ആദ്യമായി https://www.cowin.gov.in എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യുക.

അതിനു ശേഷം മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക.

മൊബൈൽ നമ്പർ നൽകുമ്പോൾ ഒടിപി ലഭിക്കും.

ഒടിപി നൽകുമ്പോൾ വിവരങ്ങൾ നൽകേണ്ട പേജ് വരും.

ജില്ല, പേര്, ലിംഗം, ജനന വർഷം, ഏറ്റവും അടുത്ത വാക്‌സിനേഷൻ കേന്ദ്രം, കൊവിനിൽ റജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റഫറൻസ് ഐഡി എന്നിവ നൽകുക.

ഇതോടൊപ്പം അനുബന്ധ രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. (അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സർട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.)

ഇത്രയും നൽകിയ ശേഷം സബ്മിറ്റ് നൽകുക.

നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസിലൂടെ അറിയിക്കും.

വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയ്ന്റ്മെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

By Divya