Wed. Jan 22nd, 2025
ന്യൂഡൽഹി:

രാജ്യത്തു കിട്ടാതെ വന്നതോടെ വിദേശത്തു നിന്നു നേരിട്ടു കൊവിഡ് വാക്സീൻ വാങ്ങാനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തിൽ കേന്ദ്രത്തിന് അതൃപ്തി. വിദേശ കമ്പനിയുമായി നേരിട്ടുള്ള ഇടപാടിനു കേന്ദ്രാനുമതി വേണം. സാങ്കേതിക തടസ്സങ്ങൾ സ്ഥിതി വഷളാക്കുകയാണ്.

കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരുന്ന സാഹചര്യമാണു നിലവിൽ. കേന്ദ്രത്തിൽ നിന്നോ കമ്പനികളിൽ നിന്നു നേരിട്ടോ വേണ്ടത്ര വാക്സീൻ ലഭിക്കുന്നില്ലെന്നു പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പരാതിപ്പെടുന്നു.

10 സംസ്ഥാനങ്ങളാണ് വിദേശ ടെൻഡർ ആലോചിക്കുന്നത്. ഓരോ സംസ്ഥാനവും സ്വന്തം നിലയിൽ മുന്നോട്ടുപോകുന്നത് രാജ്യത്തിന്റെ സൽപേരിനു ക്ഷീണമാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ മുന്നറിയിപ്പു നൽകിയിരുന്നു.

By Divya