Wed. Nov 6th, 2024
തിരുവനന്തപുരം:

തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. ധര്‍മമുടമ്പ്, കാലടി പ്രദേശങ്ങളില്‍ 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ന്യൂനമർദ്ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. 60–70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും, തിരമാല തീരത്ത് ഒരുമീറ്റര്‍ വരെ ഉയരാം.

തിരുവനന്തപുരത്തും കൊല്ലത്തും ഇന്നത്തെ വാക്സീനേഷന്‍ ക്യാംപുകള്‍ റദ്ദാക്കി. തെക്കന്‍ ജില്ലകളില്‍ രാത്രി തുടങ്ങിയ മഴ തുടരുകയാണ്. ആലപ്പുഴ കുട്ടനാട് മേഖലയില്‍ വെള്ളം കയറി, കാവാലത്ത് മടവീഴ്ച. കൊല്ലം ആലപ്പാട്, പരവൂര്‍ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.

അതേസമയം, കൊവി‍ഡ് മാനദണ്ഡം പാലിച്ചാണ് ക്യാംപുകള്‍, രോഗികളും അല്ലാത്തവരും രണ്ടിടത്താണ്. സംസ്ഥാനത്ത് ക്യാംപുകളിലേക്ക് മാറാന്‍ ആശങ്കവേണ്ടെന്നും ദുരന്തനിവാരണ കമ്മീഷണര്‍ എ കൗശിഗന്‍ പറഞ്ഞു. ലോക്ഡൗണ്‍ മൂലം ആശയവിനിമയം തടസ്സപ്പെടാതിരിക്കാന്‍ പ്രത്യേകശ്രദ്ധ വേണമെന്നും ദുരന്തനിവാരണ കമ്മീഷണര്‍ പറ‍ഞ്ഞു.

By Divya