Fri. Apr 19th, 2024
ന്യൂഡൽഹി:

ഇന്ത്യയിൽ കൂടുതലായി കണ്ടെത്തിയ കൊവിഡ് വൈറസ് വകഭേദം മാരകമാണെന്നും കൂടുതൽ വ്യാപിക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വാക്സീനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന കാര്യത്തിലും ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോ‍ട്ടിൽ പറയുന്നു.

ഒക്ടോബറിൽ ഇന്ത്യയിലാണ് ബി 1.617 വകഭേദം കണ്ടെത്തിയത്. വളരെ പെട്ടന്ന് വ്യാപിക്കുകയും ആന്റിബോഡിയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ വകഭേദം. 44 രാജ്യങ്ങളിൽ വകഭേദം കണ്ടെത്തിയിട്ടുണ്ട്. യുകെയിൽ കണ്ടെത്തിയ ബി 1.17 വകഭേദവും ഇന്ത്യയിൽ കണ്ടെത്തിയ ബി 1.617 വകഭേദവും വ്യാപനം കുറഞ്ഞുവരുന്നുണ്ട്.

എന്നാൽ ഈ വകഭേദങ്ങൾക്കും ജനിതക മാറ്റം വന്നു. ബി 1.617.1, ബി 1.617.2 എന്നിങ്ങനെയാണ് പുതിയ വകഭേദങ്ങൾ. ഈ വകഭേദങ്ങൾക്ക് മുൻപുണ്ടായിരുന്ന വൈറസുകളേക്കാൾ വ്യാപന ശേഷി കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വാക്സീനുകൾ പുതിയ വകഭേദങ്ങളെ ചെറുക്കുന്നതിൽ എത്രത്തോളം ഫലപ്രദമാണെന്ന് പഠനം നടന്നുവരികയാണ്. ഫൈസർ, മൊഡേണ എന്നീ വാക്സീനുകൾ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമല്ല എന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

By Divya