Mon. Dec 23rd, 2024
കൊച്ചി:

തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കെയർ സെന്ററിൽ കൊവിഡ് പോസിറ്റീവ് ആയ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തിൽ കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെ ഹിൽ പാലസ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.

തൃപ്പൂണിത്തുറക്കടുത്തള്ള ഡിസിസിയിൽ വച്ച് വരാന്തയിലൂടെ നടന്നു പോകുന്നതിനിടെ നഴ്സിനെ പിന്നിൽ നിന്നും പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഭയന്നോടിയ നഴ്സ് വിവരം അറിയിച്ചതിനെ തുടർന്ന് ഹിൽപാലസ് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. 30 ലിറ്റർ ചാരായം വാഹനത്തിൽ കടത്തുന്നതിനിടെ കഴിഞ്ഞ 18 നാണ് കോതമംഗലം എക്സൈസ് അഖിലിനെ അറസ്റ്റു ചെയ്തത്.

കേസിൽ റിമാൻഡിലായതിനെ തുടർന്ന് കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്ക്കൂളിലാക്കി. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് തൃപ്പൂണിത്തുറയിലെ ഡിസിസിയിലേക്ക് മാറ്റിയത്. നിലവിൽ മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന ആളായതിനാൽ ഇത് പുതിയതായി രജിസ്റ്റർ ചെയ്ത കേസ് സംബന്ധിച്ചുള്ള വിവരം പോലീസ് കോടതിയിൽ സമർപ്പിക്കും.

കൊവിഡ് നെഗറ്റീവ് അയതിനു ശേഷം കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്താനാണ് പോലീസിൻറെ തീരുമാനം.

By Divya