Fri. Oct 18th, 2024
മുംബൈ:

മഹാരാഷ്ട്രയില്‍ രണ്ടാമത്തെ ഡോസ് വാക്‌സിനായി കാത്തുനില്‍ക്കുന്നത് 12 ലക്ഷം പേരെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നവാബ് മാലിക്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം രണ്ടാം വാക്‌സിന്‍ എല്ലാവരിലും എത്തിക്കാന്‍ കഴിയാത്ത നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

’12 ലക്ഷം പേരാണ് രണ്ടാമത്തെ ഡോസ് വാക്‌സിനായി കാത്തുനില്‍ക്കുന്നത്. സംസ്ഥാനം കടുത്ത വാക്‌സിന്‍ ക്ഷാമമാണ് നേരിടുന്നത്. ഒരു കോടി ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഎംസി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്’, മാലിക് പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വലിയ തോതില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രം സബ്‌സിഡി നല്‍കണമെന്നും നവാബ് മാലിക് പറഞ്ഞു. അതനുസരിച്ച് കമ്പനികള്‍ക്ക് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

By Divya