Sat. Nov 23rd, 2024
അങ്കാറ:

ഇസ്രാഈലിന്റെ പലസ്തീന്‍ ആക്രമണത്തില്‍ നിലപാടറിയിച്ച് തുര്‍ക്കി പ്രസിഡന്റ് റജപ് ത്വയിപ് എര്‍ദോഗന്‍. ഇസ്രാഈലിനെ ഒരു പാഠം പഠിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി ബുധനാഴ്ച ഫോണ്‍ സംഭാഷണം നടത്തിയെന്നും എര്‍ദോഗന്‍ പറഞ്ഞു. സംഭാഷണത്തിനിടെയാണ് ഇസ്രാഈലിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര രക്ഷാസമിതി എത്രയും പെട്ടെന്ന് തന്നെ ഇടപെടണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞതായി തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ട്രേറ്റ് അറിയിച്ചു. പലസ്തീനികളെ സംരക്ഷിക്കാനായി ഒരു അന്താരാഷ്ട്ര സംരക്ഷണ സേന എന്ന ആശയവും പരിഗണിക്കണമെന്നും എര്‍ദോഗന്‍ പുടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇസ്രാഈല്‍ ആക്രമണത്തില്‍ ഇതുവരെ 16 കുട്ടികളടക്കം 67 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ഗാസ ലക്ഷ്യമാക്കി ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടു.

By Divya