Sat. Apr 20th, 2024
ന്യൂ​ഡ​ൽ​ഹി:

കൊവി​ഡ്​ മ​ഹാ​ദു​ര​ന്തം നേ​രി​ടു​ന്ന​തി​ൽ കു​റ്റ​ക​ര​മാ​യ വീ​ഴ്​​ച വ​രു​ത്തി​യ മോ​ദി​സ​ർ​ക്കാ​റി​ന്​ എ​ട്ടി​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ൻറെ ക​ത്ത്​. പ്ര​തി​പ​ക്ഷം പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ അ​പ്പാ​ടെ അ​വ​ഗ​ണി​ക്കു​ക​യും ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സും സി പി എ​മ്മും അ​ട​ക്കം 12 പ്ര​മു​ഖ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ ക​ത്ത​യ​ച്ച​ത്.

ഇ​നി​യെ​ങ്കി​ലും സ​ർ​ക്കാ​ർ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചേ മ​തി​യാ​വൂ എ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ക​ത്തി​ൽ ഉ​ന്ന​യി​ച്ച വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഇ​വ​യാ​ണ്​: രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ല​ഭ്യ​മാ​യ എ​ല്ലാ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊവി​ഡ്​ വാ​ക്​​സി​ൻ സം​ഭ​രി​ക്ക​ണം.

സൗ​ജ​ന്യ​വും സാ​ർ​വ​ത്രി​ക​വു​മാ​യ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ട​ന​ടി ന​ട​പ്പാ​ക്ക​ണം. ത​ദ്ദേ​ശീ​യ​മാ​യ വാ​ക്​​സി​ൻ ഉ​ല്പാ​ദ​ന​ത്തി​ന്​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്ക​ണം.

By Divya