Fri. Nov 22nd, 2024
ന്യൂഡൽഹി:

ഡിആർഡിഒ വികസിപ്പിച്ച 1.5 ലക്ഷം യൂണിറ്റ് ഓക്‌സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ തീരുമാനം. പിഎം കെയർ ഫണ്ട് ഉപയോഗിച്ചാണ് ഓക്‌സി കെയർ സിസ്റ്റങ്ങൾ വാങ്ങുക. ഇതിനായി 322.5 കോടി പിഎം കെയർ ഫണ്ടിൽ നിന്ന് അനുവദിച്ചു. രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

കൊവിഡ് രോഗികൾക്ക് ഒക്‌സിജൻ ലെവലിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഓക്‌സിജൻ നൽകുന്നത് നിയന്ത്രിക്കുന്നതിന് ഡിആർഡിഒ വികസിപ്പിച്ച സമഗ്ര സംവിധാനമാണ് വാങ്ങുന്നത്. ഡിആർഡിഒ സാങ്കേതികവിദ്യ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറി രാജ്യത്തുടനീളം ഉത്പാദനം നടത്തനാണ് തീരുമാനം.

ആരോഗ്യ പ്രവർത്തകാരുടെ ജോലിഭാരം കുറക്കാൻ കഴിയുന്നതാണ് ഓക്‌സി കെയർ സംവിധാനം.

By Divya