Tue. Nov 5th, 2024
ദോഹ:

കൊവിഡ്-19 വാക്സിൻ ഗ്ലോബൽ ആക്സസിെൻറ (കോവാക്സ്​) ഭാഗമായി നോർത്തേൺ സിറിയയിൽ ലോകാരോഗ്യ സംഘടനയുടെ കൊവിഡ്-19 വാക്സിനേഷൻ കാമ്പയിെൻറ ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഖത്തർ റെഡ്ക്രസൻറും. വാക്സിൻ എല്ലാവരിലേക്കും തുല്യമായി എത്തിക്കുകയെന്ന ആഗോള സംരംഭമാണ് കോവാക്സ്​.

വാക്സിനേഷൻ നടപടികളിൽ അന്താരാഷ്​ട്ര വാക്സിനേഷൻ ഗുണനിലാവരം ഉറപ്പുവരുത്തുകയാണ് ഖത്തർ റെഡ്ക്രസൻറിെൻറ പ്രധാന ചുമതല. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് വിവിധ ഭാഗങ്ങളിലായി പരിചയസമ്പന്നരായ 30 പരിശോധകരെയാണ് ഖത്തർ റെഡ്ക്രസൻറ് വിന്യസിച്ചിരിക്കുന്നത്.

വാക്സിനേഷൻ കാമ്പയിൻ ഗുണമേന്മാ സൂചകങ്ങൾ നടപ്പാക്കുക, വാക്സിനേഷൻ കേന്ദ്രങ്ങളുടെ സന്നദ്ധതയും തയ്യാറെടുപ്പും സ്​ഥിരീകരിക്കുക, ഇഞ്ചക്​ഷനുകളുടെ കാലാവധി നിരീക്ഷിക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുക, എല്ലാവരും വാക്സിനെടുത്തെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയും ഖത്തർ റെഡ്ക്രസൻറ് ഉദ്യോഗസ്​ഥരുടെ ചുമതലകളിൽപെടുന്നു.

ഈ മാസം തുടക്കത്തിൽ അലപ്പോ, ഇദ്​ലിബ് എന്നീ ഗവർണറേറ്റുകളിലും തൊട്ടടുത്ത പ്രദേശങ്ങളിലും വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ചിരുന്നു. 82 കേന്ദ്രങ്ങളിലായി 25 ദിവസം നീളുന്ന കാമ്പയിനിൽ 53,000 ആരോഗ്യ പ്രവർത്തകർക്കും ദുരിതാശ്വാസ പ്രവർത്തകർക്കുമാണ് വാക്സിൻ നൽകുന്നത്.

By Divya