Sun. Dec 22nd, 2024
കോഴിക്കോട്:

മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിന് വേണ്ടി കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡോ സി ജെ ജോൺ. സംസ്കാര ചടങ്ങിലെ ജനപ്രാതിനിധ്യം 300 ആയി ഉയർത്തിയത് ഗൗരിയമ്മയോട് കാണിച്ച അനാദരവാണ്. ഇളവുകളോട് എന്നും മുഖം തിരിച്ചിരുന്ന മഹനീയ വനിതയായിരുന്നു ഗൗരിയമ്മ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കൂട്ടംകൂടരുതെന്ന പൊതുബോധ നിര്‍മ്മിതിക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ പാടുപെടുകയാണ്‌. കൊവിഡ് തീവ്ര വ്യാപന നാളുകളില്‍ ഇത്തരമൊരു ഉത്തരവ് പാടില്ലായിരുന്നു. കൂട്ടംകൂടുന്നത് ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്‍റെ ബലത്തിലാണെന്ന് കൊവിഡ് പരിഗണിക്കില്ലെന്നും ഡോ സി ജെ ജോൺ ചൂണ്ടിക്കാട്ടുന്നു.

By Divya