27 C
Kochi
Saturday, September 18, 2021
Home Tags Funeral

Tag: Funeral

റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന്

ഇടുക്കി:ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചായിരിക്കും സംസ്കാരം. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്.നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്....

‘ഗൗരിയമ്മയോട് കാണിച്ചത് അനാദരവ്’; കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിന് വിമർശനം

കോഴിക്കോട്:മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിന് വേണ്ടി കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡോ സി ജെ ജോൺ. സംസ്കാര ചടങ്ങിലെ ജനപ്രാതിനിധ്യം 300 ആയി ഉയർത്തിയത് ഗൗരിയമ്മയോട് കാണിച്ച അനാദരവാണ്. ഇളവുകളോട് എന്നും മുഖം തിരിച്ചിരുന്ന മഹനീയ വനിതയായിരുന്നു...

ശവപ്പറമ്പായി രാജ്യ തലസ്ഥാനം; ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ല

ന്യൂദല്‍ഹി:കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ദല്‍ഹി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.തിങ്കളാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 350 പേരാണ്. കഴിഞ്ഞദിവസം 357 പേരാണ് രോഗം...

മത്തായിയുടെ റീപോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ച; മൃതദേഹം സംസ്കരിക്കുന്നത് 35 ദിവസങ്ങള്‍ക്ക് ശേഷം

പത്തനംതിട്ട:   പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. കുടപ്പന സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. വെള്ളിയാഴ്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൂന്നംഗ ഫോറൻസിക്ക് ഡോക്ടറുമാരുടെ സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള ഡോക്ടര്‍മാരെ നിര്‍ദ്ദേശിച്ചത് സിബിഐ ആണ്.ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ...

സംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ്

വയനാട്:വയനാട് തവിഞ്ഞാലിലെ രണ്ട് കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ്. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ മരിച്ചയാളുടെ സംസാകരത്തിനെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇന്ന് കൂടുതല്‍ ആന്‍റിജന്‍ പരിശോധന പ്രദേശത്ത് നടത്തും. ഇന്നലെ 28 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ 181...

സച്ചിയ്ക്ക് വിട നല്‍കി സിനിമാ ലോകം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി: തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സച്ചിയുടെ കുടുംബാംഗങ്ങളും സിനിമയിലെ സഹപ്രവർത്തകരും കണ്ണീരോടെയാണ് സച്ചിക്ക് വിടനല്‍കിയത്. സംസ്കാരത്തിന് മുമ്പ് തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ച സച്ചിയുടെ മൃതദേഹത്തിൽ നടന്മാരായ പൃഥ്വിരാജ്, രഞ്ജിത്ത്, ബിജു മേനോൻ ,സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നിരവധി...

സംവിധായകൻ സച്ചിയുടെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

കൊച്ചി: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിൽ സംസ്കരിക്കും. ഇദ്ദേഹത്തിന്റെ ശരീരം ഹൈക്കോടതി പരിസരത്ത് 9.30 മുതല്‍ 10 മണി വരെ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്നതിനാലാണ് സച്ചിയുടെ മൃതദേഹം കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളിൽ...

 ജോർജ് ഫ്ലോയിഡിന് വിടചൊല്ലി അമേരിക്ക; മൃതദേഹം സംസ്കരിച്ചു

വാഷിങ്ടണ്‍:   വംശീയാക്രമണത്തിന് ഇരയായി അമേരിക്കയില്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന് വിടനല്‍കി പതിനായിരങ്ങള്‍. ജന്‍മദേശമായ ഹ്യൂസ്റ്റണിലാണ് ജോർജ് ഫ്ലോയിഡിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ലോകമെങ്ങും പ്രതിഷേധ പരമ്പരകൾ തുടരുന്നതിനിടെയാണ് ഫ്ലോയിഡിന്റെ സംസ്കാരം ഇന്നലെ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. ഫ്ലോയിഡിന് നീതിക്കായി അമേരിക്കയിലെങ്ങും...