വാഷിങ്ടൺ:
കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് 15 മില്യൺ ഡോളർ(ഏകദേശം 110 കോടി രൂപ) നൽകുമെന്ന് മൈക്രോ ബ്ലോഗിങ് ഭീമനായ ട്വീറ്റർ. കമ്പനി സിഇഒ ജാക്ക് ഡൊറോസിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് എൻജിഒകൾക്കാവും ട്വിറ്റർ പണം കൈമാറുക.
കെയർ, എയ്ഡ് ഇന്ത്യ, സേവ ഇൻറർനാഷണൽ എന്നീ സംഘടനകൾക്ക് പണം കൈമാറുമെന്ന് ട്വിറ്റർ സിഇഒ അറിയിച്ചു. കെയറിന് 10 മില്യൺ ഡോളറും മറ്റ് രണ്ട് സംഘടനകൾക്കുമായി 2.5 മില്യൺ ഡോളർ വീതമാവും ട്വിറ്റർ നൽകും.
ഹിന്ദു വിശ്വാസ പ്രകാരം പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവ ഇൻറർനാഷണലിന് നൽകുന്ന പണം അവർ കൊവിഡ് പ്രതിരോധിക്കാനുളള ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായിരിക്കും വിനിയോഗിക്കുക. സംഘടനയുടെ ഹെൽപ് ഇന്ത്യ ഡിഫീറ്റ് ഇന്ത്യ കാമ്പയിനിന്റെ ഭാഗമായാണ് സഹായം.