Sun. Feb 23rd, 2025
കല്‍പ്പറ്റ:

വയനാട്ടിലെ ആദിവാസി കോളനികളില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാന്‍ തുടങ്ങിയതോടെ വിവിധ വകുപ്പുകള്‍ സംയുക്തമായി ബോധവല‍്കരണം തുടങ്ങി. ഇതരസംസ്ഥാനങ്ങളില്‍ നിന്നും മദ്യമെത്തിച്ച് കോളനികളില്‍ വിതരണം ചെയ്യുന്ന സംഘം കൊവിഡ് പരത്തുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിഗമനം. ആദിവാസികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മടിക്കുന്നതും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.

അതിര്‍ത്തിയിലെ ആദിവാസികോളനികളില്‍ മദ്യം വില്‍ക്കുന്ന സംഘം ലോക്ഡൗണിനിടെയും രഹസ്യമായി കോളനികളിലെത്തി വിതരണം ചെയ്യുന്നു. പുറത്തിറങ്ങുന്പോഴും കോളനിയിലുള്ളവര്‍ മാസ്ക് ധരിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മടിക്കുന്നു. ഇതോക്കെ പ്രതിരോധപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

ഇന്നലെ മാത്രം പത്തുകോളനികളാണ് ക്ലസ്റ്ററുകളായത്. നിലവില്‍ ആദിവാസി വിഭാഗത്തിലെ 2672 പേര്‍ ചികില്‍സയിലാണ്. ഇനിയും രോഗികള്‍ കൂടാനുള്ള സാധ്യത ആരോഗ്യവുകുപ്പ് തള്ളികളയുന്നില്ല അതുകോണ്ടുതന്നെ ജനപ്രതിനിധികളുടെ സഹായത്തോടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും വനപാലകരും കോളനികള്‍ തോറും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയാണിപ്പോള്‍. ആദിവാസി ഭാഷയിലാണ് ബോധവല്‍കരണം

പുല്‍പ്പള്ളി മുള്ളന്‍കോല്ലി പൂതാടി പഞ്ചാത്തുകളിലാണ് എറ്റവുമധികം ആദിവികള്‍ രോഗികളായുള്ളത്. ഇവിടങ്ങളിലെല്ലാം മദ്യവിതരണം പ്രധാന പ്രശ്നമാണ്. ഇതിനെ തടയാന്‍ പോലീസും രാത്രികാല പട്രോളീംഗ് ആരംഭിച്ചു. ആരോഗ്യപട്ടികവർഗ്ഗ വനം പോലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ശ്രമിച്ചാല്‍ രണ്ടാഴ്ച്ചക്കുള്ളില്‍ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.

By Divya