Wed. Jan 22nd, 2025
ന്യൂഡൽഹി:

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഓക്സിജനും മ​റ്റു ആ​രോ​ഗ്യ​സം​ര​ക്ഷ​ണ വ​സ്തു​ക്ക​ളു​മാ​യി ഐ എ​ന്‍​എ​സ് കൊ​ല്‍​ക്ക​ത്ത മം​ഗ​ളൂ​രു​വി​ലെ​ത്തി. രാ​ജ്യ​ത്തെ കൊ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​ത്തു​നി​ന്ന് ഓക്സിജൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ‘സ​മു​ദ്ര​സേ​തു ര​ണ്ട്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഐഎ​ന്‍എ​സ് കൊ​ല്‍​ക്ക​ത്ത ഓക്സിജനു​മാ​യി തി​ങ്ക​ളാ​ഴ്ച മം​ഗ​ളൂ​രു പു​തു തു​റ​മു​ഖ​ത്ത് എ​ത്തി​യ​ത്.

ഖ​ത്ത​ര്‍, കു​വൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​യി 400 ബോ​ട്ടി​ല്‍ ഓക്സിജ​നും 30 മെ​ട്രി​ക് ട​ണ്‍ ദ്ര​വീ​കൃ​ത മെ​ഡി​ക്ക​ല്‍ ഓക്സിജൻ നി​റ​ച്ച ര​ണ്ടു ക​ണ്ടെ​യ്ന​റു​ക​ളു​മാ​ണ് എ​ത്തി​ച്ച​ത്. ഇ​തോ​ടൊ​പ്പം മ​റ്റു അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. മേ​യ് അ​ഞ്ചി​നാ​ണ് കു​വൈ​ത്തി​ലെ ഷു​വൈ​ക് പോ​ര്‍​ട്ടി​ല്‍​നി​ന്നും ക​പ്പ​ല്‍ പു​റ​പ്പെ​ട്ട​ത്.

ക​പ്പ​ലി​ലെ ഓക്സിജന്റെ വി​ത​ര​ണ​ത്തി​നാ​യി ഇ​ന്ത്യ​ന്‍ ഓയിൽ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്​​റൈ​നി​ല്‍​നി​ന്നു​ള്ള 54 മെ​ട്രി​ക് ട​ണ്‍ ഓക്സിജനുമായി ഐ എ​ന്‍ ​എ​സ് ത​ല്‍​വാ​റും മം​ഗ​ളൂ​രു പു​തു തു​റ​മു​ഖ​ത്ത് എ​ത്തി​യി​രു​ന്നു.

By Divya