Wed. Jan 22nd, 2025
തിരുവനന്തപുരം:

ലോക്ഡൗണിന്‍റെ മൂന്നാംദിവസം നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കി പൊലീസ്. തിങ്കളാഴ്ച ആയതുകൊണ്ടുതന്നെ കൂടുതല്‍ പൊലീസിനെ നിയന്ത്രണങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. പാസിനായി രണ്ടുലക്ഷത്തില്‍ അധികം പേര്‍ അപേക്ഷിച്ചെങ്കിലും അനിവാര്യ യാത്രയ്ക്കുമാത്രമേ പാസ് അനുവദിക്കൂ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് ചികിത്സയ്ക്ക്  സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നിരക്ക് കുറയ്ക്കുന്നതിന്   സ്വീകരിച്ച നടപടികൾ  അറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

By Divya