Thu. Dec 19th, 2024
ജലന്ധർ (പഞ്ചാബ്​):

യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ്​ പ്രസിഡന്‍റ്​ ഡോ നവ്​ജോത്​ സിങ്​ ദാഹിയ പൊലീസിൽ പരാതി നൽകി. കൊവിഡ്​ രോഗികളെ കളിയാക്കുകയും കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ അവഹേളിക്കുകയും രോഗികളെ തെറ്റിദ്ധരിപ്പിച്ച്​ ഭീതി പരത്തുകയും ചെയ്​തുവെന്നാണ്​ പരാതിയിൽ പറയുന്നത്​. വിവേകശൂന്യവും മനുഷ്യത്വരഹിതവുമാണ് ബാബാ രാംദേവിന്‍റെ പ്രവർത്തിയെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

കേസിനാധാരമായി ബാബാ രാംദേവിന്‍റെ വിഡിയോ അദ്ദേഹം പൊലീസിന്​ കൈമാറി. ‘കൊവിഡ്​ രോഗികൾക്ക്​ കൃത്യമായി ശ്വാസമെടുക്കേണ്ടത്​ എങ്ങിനെയാണെന്ന്​​ അറിയില്ല. ഇതിനാൽ തന്നെ നെഗറ്റീവിറ്റി പരത്തുകയും ഓക്​സജിൻ ക്ഷാമമാണെന്നും ശ്​മശാനങ്ങളിൽ സ്​ഥലമില്ലെന്നും പരാതിപ്പെടുന്നു’ -വിഡിയോയിൽ രാംദേവ്​ രോഗികളെ പഴി പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനൽ കേസ്​ ചാർജ്​ ചെയ്യണമെന്നും ദാഹിയ കമ്മീഷണർക്ക്​ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

By Divya