Sun. Nov 17th, 2024
ന്യൂഡൽഹി:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ. പ്രതിദിന രോഗബാധിതർ ഇന്നും നാല് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 4,03,738 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,092 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്.

37,36,648 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലാണ്. രാജ്യത്തിന്റെ വാക്സീൻ കയറ്റുമതി നയം പാളിയെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

കൊവിഡ് വാക്സീൻ കയറ്റി അയച്ചത് ഇന്ത്യയെക്കാൾ രോഗ വ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ്. വാക്സീൻ കിട്ടിയ 88 ൽ 64 രാജ്യങ്ങളിലും രോഗ വ്യാപന നിരക്ക് കുറവായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനിടെ കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ മോദി സർക്കാരിനെതിരെ അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ലാൻസെറ്റ് രൂക്ഷവിമർശനമുന്നയിച്ചു.

By Divya