Wed. Nov 6th, 2024
ന്യൂഡൽഹി:

സുപ്രീം കോടതി നിർദേശപ്രകാരം എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മടക്കിക്കൊണ്ടുപോയത് ചികിത്സ പൂർത്തിയാക്കാതെ.
കൊവിഡ് മുക്തി നേടിയെന്ന് യുപി സർക്കാർ വാദിക്കുമ്പോഴും ശാരീരികാവശതകളിലാണ് കാപ്പൻ. കൊവിഡ് നെഗറ്റീവായോ എന്നു പോലും അറിയില്ലെന്നു ഫോണിൽ കാപ്പൻ ഭാര്യ റൈഹാനത്തിനോടു പറഞ്ഞു.

എയിംസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാപ്പനെ കാണാൻ, ഭാര്യ ഡൽഹിയിലെത്തിയെങ്കിലും യുപി പൊലീസും ആശുപത്രി അധികൃതരും അനുവദിച്ചില്ല. കഴിഞ്ഞദിവസം രാത്രി ബന്ധുക്കളെ അറിയിക്കാതെയാണു തിരികെ മഥുര ജയിലാശുപത്രിയിലേക്കു കൊണ്ടുപോയത്. തുടർന്നു ജയിൽ സൂപ്രണ്ടുമായി ബന്ധപ്പെട്ട ശേഷമാണ് കാപ്പനു ഭാര്യയുമായി സംസാരിക്കാൻ അവസരം കിട്ടിയത്.

അതേസമയം, കാപ്പനെ മടക്കിക്കൊണ്ടു പോയതു കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അഭിഭാഷകനായ വിൽസ് മാത്യൂസ് പറഞ്ഞു.

By Divya