റിയാദ്:
സൗദി അറേബ്യയിലെ സ്വകാര്യ അന്തര്‍ദേശീയ സ്‌കൂളുകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതോടെ 28000 വിദേശികള്‍ക്ക് ജോലി നഷ്ടമാകും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്‌കൂളുകളിലെ ജോലികള്‍ തീരുമാനത്തിലുള്‍പ്പെടും.
വിഷയങ്ങള്‍ക്ക് അനുസരിച്ച് ഘട്ടങ്ങളായി മൂന്നു വര്‍ഷത്തിനുള്ളില്‍ നിശ്ചിത അനുപാതം ജോലികള്‍ സ്വദേശിവത്കരിക്കാനാണ് പദ്ധതി. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും സ്വകാര്യവത്കരണ നിരക്ക് ഉയര്‍ത്തുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ അറബിഭാഷ, ഇസ്‌ലാമിക് പഠനം, സാമൂഹ്യ ശാസ്ത്രം, ആര്‍ട്ട് ആന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഇന്റര്‍നാഷനല്‍ സ്‌ക്കൂളുകളില്‍ സ്വദേശിവത്കര അനുപാതം വര്‍ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സ്വകാര്യ ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളില്‍ 28,000 ജോലികള്‍ ലഭ്യമാക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
സ്വദേശികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.