Mon. Dec 23rd, 2024
ലുധിയാന:

കൊവിഡ് രോഗിയില്‍ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കിയ ആംബുലന്‍സ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ കൂടിയായ മിമോഗ് കുമാര്‍ ബണ്ടേവാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് രോഗിയെ ഗുഡ്ഗാവില്‍ നിന്ന് ലുധിയാനയിലേക്ക് കൊണ്ടുപോകാനാണ് ഇയാള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

നഗരത്തില്‍ ആംബുലന്‍സുകളൊന്നും കിട്ടാത്തതിനാല്‍ ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ഓപ്പറേറ്ററുമായി ബന്ധപ്പെടുകയായിരുന്നെന്ന് രോഗിയുടെ കുടുംബം പറഞ്ഞു. സര്‍വീസിനായി ഓപ്പറേറ്റര്‍ ആദ്യം 1.40 ലക്ഷം  ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് 20000 രൂപ കുറച്ചുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം ഇവര്‍ക്ക് 95000 രൂപ നല്‍കിയെന്നും ലുധിയാനയില്‍ എത്തിയ ഉടന്‍ 25000 കൊടുത്തുവെന്നും കുടുംബം പറഞ്ഞു.

By Divya