Mon. Dec 23rd, 2024
ന്യൂഡൽഹി:

കർശന നടപടികൾ സ്വീകരിച്ചാൽ രാജ്യത്ത്​ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാവില്ലെന്ന്​കേന്ദ്രസർക്കാറിന്റെ ശാസ്​ത്ര ഉപദേഷ്​ടാവ്​ കെ വിജയരാഘവൻ. ശ്രദ്ധയോടെ മുന്നേറിയാൽ മൂന്നാം തരംഗത്തെ ഇന്ത്യക്ക്​ പ്രതിരോധിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ശക്​തമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ കൊവിഡിന്റെ മൂന്നാം തരംഗം ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങും. ചിലപ്പോൾ മൂന്നാം തരംഗം ഉണ്ടായില്ലെന്നും വരാം. പ്രാദേശികതലത്തിൽ സ്വീകരിക്കുന്ന നടപടികൾക്കനുസരിച്ചാവും മൂന്നാം തരംഗത്തിന്റെ ഭാവി.

ഇതിനായി നഗരങ്ങളിൽ തുടങ്ങി സംസ്ഥാനതലങ്ങളിൽ വരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

By Divya