Sun. Dec 22nd, 2024
ന്യൂഡൽഹി:

അ​ഗ്നിശമന ഉപകരണങ്ങളിൽ പെയിന്റടിച്ച് ഓക്സിജൻ സിലിണ്ടറുകളെന്ന വ്യാജേന വിൽപന നടത്തിയതിന്റെ പേരിൽ ഡൽഹിയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കൊവിഡ് 19 രോ​ഗബാധിതരുടെ ബന്ധുക്കൾക്കാണ് ഈ വ്യാജ സിലിണ്ടറുകൾ വിറ്റത്. രവി ശർമ്മ (40), മുഹമ്മദ് അബ്ദുൾ (38), ശംഭു ഷാ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂവരും ഡൽഹി അലിപൂർ സ്വദേശികളാണ്.

റെയ്ഡിനിടെ 530ലധികം അഗ്നിശമനയന്ത്ര വാതക സിലിണ്ടറുകളും 25ലധികം ഓക്സിജൻ ഗ്യാസ് സിലിണ്ടർ നോസലുകളും പൊലീസ് പിടിച്ചെടുത്തു. സിലിണ്ടറുകളുടെ പെയിന്റ് നീക്കം ചെയ്യാൻ ഉപയോഗിച്ച ഇലക്ട്രിക് ഗ്രൈൻഡറുകൾ, സ്പ്രേ-പെയിന്റ് ക്യാനുകൾ, 49,500 രൂപ എന്നിവയും കണ്ടെടുത്തു.

രാധ വല്ലാബ് സേവാ സംഘ് എന്ന എൻ‌ജി‌ഒയുടെ പരാതിയെ തുടർന്നാണ് വ്യാജ ഓക്സിജൻ സിലിണ്ടർ റാക്കറ്റിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

By Divya