Fri. Mar 29th, 2024
കോഴിക്കോട്:

കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് കളക്ടര്‍ സാംബശിവ റാവു. ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

നിലവില്‍ ഓക്‌സിജന്‍ ലഭ്യതയുണ്ട്. കൂടുതല്‍ രോഗികള്‍ എത്തിയാല്‍ പ്രതിസന്ധി ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ സജ്ജമാണെന്നും കളക്ടര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ 5700 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 13 പേര്‍ക്കും ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് 52,228 പേരാണ് കോഴിക്കോട് നിലവില്‍ ചികിത്സയിലുള്ളത്.

By Divya