Thu. Jan 23rd, 2025
ദുബായ്:

കൊവിഡിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യക്ക്​ കൂടുതൽ സഹായവുമായി യുഎഇ. ഏഴ്​ ടാങ്ക്​ ലിക്വിഡ്​ മെഡിക്കൽ ഓക്​സിജൻ കൂടി കപ്പൽമാർഗം ഇന്ത്യയിൽ എത്തിച്ചു. ദുബായിൽ നിന്ന്​ പുറപ്പെട്ട കപ്പൽ ഗുജറാത്തിലെ മുൻദ്ര പോർട്ടിലെത്തി. ഇന്ത്യയിൽ കപ്പൽ മാർഗമെത്തുന്ന ആദ്യത്തെ ലിക്വിഡ്​ മെഡിക്കൽ ഓക്​സിജനാണിത്​.

യുഎഇയുടെ സഹായത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുമ്പും വിമാന മാർഗം യുഎഇ ഓക്​സിജൻ കണ്ടെയ്​നറുകൾ അയച്ചിരുന്നു. ഇതിനുപുറമെ 157 വെൻറിലേറ്റർ അടക്കം മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിൽ എത്തിച്ചിരുന്നു.

By Divya