Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേരളത്തിലും അസമിലും മോശം പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്. ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനായില്ല. പറയാനുള്ളത് നേതൃത്വത്തെ അറിയിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രശംസിച്ചും കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും മമതക്ക് പ്രശംസയുമായി രംഗത്തെത്തി. മമതാ ബാനര്‍ജി രാജ്യത്തിന്റെ നേതാവാണെന്നും എല്ലാ എതിരാളികളെയും തോല്‍പ്പിച്ചെന്നും കമല്‍നാഥ് പറഞ്ഞു.

By Divya