Mon. Dec 23rd, 2024
ന്യൂഡൽഹി:

പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമതാ ബാനർജിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഏജൻസികളായ സിബിഐ, ഇ ഡി തുടങ്ങിയ എതിരാളികളെയെല്ലാം ശക്തമായി നേരിട്ടാണ് മമതയുടെ തൃണമൂൽ ബംഗാളിൽ വിജയം കൊയ്തതെന്ന് കമൽനാഥ് പറഞ്ഞു.

‘ഇന്ന് നമ്മുടെ രാജ്യത്തിന്റെ നേതാവ് മമതയാണ്. തുടർച്ചയായ മൂന്നാം തവണയും ബംഗാളിന്റെ മുഖ്യമന്ത്രിയായ അവർ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമാണ് കാഴ്ചവച്ചത്. പ്രധാനമന്ത്രിക്കും കേന്ദ്ര ഏജൻസികൾക്കും എതിരെയായിരുന്നു അവരുടെ പോരാട്ടം. അതിൽ അവർ വിജയിച്ചു.’

2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ ഉയർത്തിക്കാട്ടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അക്കാര്യം യുപിഎ നേതൃത്വം പിന്നീടേ തീരുമാനിക്കൂവെന്നും കമൽനാഥ് പറഞ്ഞു.

By Divya