Mon. Dec 23rd, 2024
മുംബൈ:

കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ സിഇഒ അദാർ പൂനെവാലക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹരജി. മുംബൈയിലെ അഭിഭാഷകനായ ദത്ത മാനെയാണ് മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

പൂനെവാലക്ക് മാത്രമല്ല കുടുംബത്തിനും സ്ഥാപനങ്ങൾക്കും സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, പൂനെവാലക്കെതിരെയുള്ള ഭീഷണി കോളുകളിൽ കേസ് രജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര സർക്കാറിനോടും പുനെ പൊലീസിനോടും നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

കോവിഷീൽഡിന്‍റെ വില വർദ്ധനവിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ​ വാക്​സിൻ​ സംസ്​ഥാനങ്ങൾക്ക്​ ഡോസിന്​ 300 രൂപക്ക്​ നൽകാമെന്ന്​ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂനെവാലക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി സിആർപിഎഫിന്​ ചുമതല കൈമാറിയത്.

By Divya