Mon. Dec 23rd, 2024
മസ്കറ്റ്:

ഈ​ജി​പ്​​ത്, ഫി​ലി​പ്പീ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഒ​മാ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ​ കൊവിഡ് വ്യാപനത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ നേ​ര​ത്തെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇതിന്റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ഒ​മാ​നി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​രെ​ത്തു​ന്ന ഈ​ജി​പ്​​തി​നെ​യും ഫി​ലി​പ്പീ​ൻ​സി​നെ​യും വി​ല​ക്കി​യ​ത്.

മേ​യ്​ ഏ​ഴ്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന യാ​ത്ര നി​രോ​ധ​നം ഇ​നി​യൊ​ര​റി​യി​പ്പ്​ വ​രെ തു​ട​രു​മെ​ന്നും സു​പ്രീം​ക​മ്മി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

By Divya