Mon. Dec 23rd, 2024
കോഴിക്കോട്:

കോണ്‍ഗ്രസിന്‍റെ ബഹുജന അടിത്തറ പൂര്‍ണമായും തകര്‍ന്നെന്ന് കോഴിക്കോട് എംപി എംകെ രാഘവന്‍. പ്രാദേശിക നേതൃത്വം തീര്‍ത്തും ഇല്ലാതായി. ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെപ്പാണ് പരാജയത്തിന്‍റെ പ്രധാന കാരണം.

സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകപക്ഷീയമായാണ് നടത്തിയത്. ഈ രീതിയിലാണ് പോക്കെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുമോ എന്ന് സംശയമാണെന്നും എംകെ രാഘവന്‍ എംപി കോഴിക്കോട് പറഞ്ഞു.

By Divya