Thu. Jan 23rd, 2025
ആലപ്പുഴ:

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി ശ്രീനാരായണ സഹോദര ധര്‍മവേദി ഉള്‍പ്പടെയുള്ള വിവിധ ശ്രീനാരായണീയ സംഘടനകള്‍. കൊവിഡിന്റെ മറവില്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഭരണം വീണ്ടും കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗ വാര്‍ഷികവും തിരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്നും ആവശ്യം.

ഈ മാസം 22ന് എസ്എന്‍ഡിപി യോഗത്തിന്റെ 114ാമത് വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ചേര്‍ത്തല ശ്രീനാരായണ കോളജില്‍ വച്ച് നടത്താനാണ് വെള്ളാപ്പള്ളി നടേശന്‍റെ തീരുമാനം. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണകരമല്ല എന്നാണ് ഒരു പക്ഷത്തിന്റെ നിലപാട്.

By Divya