Sat. Apr 20th, 2024
ന്യൂഡല്‍ഹി:

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധയില്‍ നേരിയ കുറവ്. ഡൽഹി , ഗുജറാത്ത്, ഉത്തപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രോഗബാധ നിരക്കില്‍ നേരിയ കുറവുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം അതിതീവ്രമാണ്.

ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ചുവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും പല സംസ്ഥാനങ്ങളില്‍ നിന്ന് പരാതികളുയരുന്നുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി പ്രധാനമന്ത്രി നരേന്ദ്രമോദിഇന്ന് സംസാരിക്കും. ഇന്ത്യ -ബ്രിട്ടണ്‍ വെര്‍ച്വല്‍ ഉച്ചകോടിയിലാകും പ്രധാനമന്ത്രിമാര്‍ സംസാരിക്കുക.

ഏപ്രില്‍ 30നാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ നാല് ലക്ഷം പിന്നിട്ടത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കേസുകള്‍ കുറഞ്ഞു.

By Divya