Wed. Jan 22nd, 2025
ന്യൂദല്‍ഹി:

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബംഗാളിലെ വിജയം ‘ബഹുസ്വര രാജ്യമായ ഇന്ത്യ’ എന്ന ആശയത്തിന്റെ വിജയമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിദ്യകള്‍ പരാജയപ്പെടുത്താന്‍ സാധിക്കാത്തതല്ലെന്ന് കൂടി ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.

‘ഒരാളുടെ മതമോ സ്ഥലമോ വിഷയമാകാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ബഹുസ്വര രാജ്യമായ ഇന്ത്യ’ എന്ന ആശയത്തിന്റെ വിജയമാണ് ബംഗാളില്‍ സംഭവിച്ചത്. മാത്രമല്ല, ബിജെപിയുടെ തിരഞ്ഞെടുപ്പ് വിദ്യകള്‍ തോല്‍പ്പിക്കാന്‍ പറ്റാത്തത് അല്ലെന്നും ഈ തിരഞ്ഞെടുപ്പ് കാണിച്ചു തന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ അമിത അധികാര പ്രയോഗങ്ങളെ സംസ്ഥാനങ്ങള്‍ പ്രതിരോധിക്കുന്ന ഫെഡറല്‍ ഇന്ത്യയുടെ മൂല്യങ്ങളെയും ബംഗാള്‍ വിജയം പുനസ്ഥാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Divya