Mon. Apr 7th, 2025 8:22:31 AM
തിരുവനന്തപുരം:

ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അനില്‍ അക്കര. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കെതിരെ വിധി എഴുതി. ഉയര്‍ത്തികൊണ്ടു വന്ന ആരോപണങ്ങളില്‍ നിന്നും പിറകോട്ടില്ല. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര പറഞ്ഞു.

അഭിമാന പോരാട്ടം നടന്ന വടക്കാഞ്ചേരിയില്‍ ദയനീയ പരാജയമാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സേവ്യര്‍ ചിറ്റിലപ്പള്ളി ഇവിടെ നിന്ന് വിജയിച്ചു.

By Divya