Thu. Jan 23rd, 2025
കോട്ടയം:

ജില്ലയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫും നാല് മണ്ഡലങ്ങളിൽ എൽഡിഎഫും മുന്നേറുകയാണ്. പാലായിൽ മാണി സി കാപ്പൻ 10,866 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫിൻ്റെ ജോസ് കെ മാണിയെ പിന്തള്ളിയാണ് മാണി സി കാപ്പൻ ലീഡ് ചെയ്യുന്നു.

അതേസമയം, പൂഞ്ഞാറിൽ സിറ്റിംഗ് എംഎൽഎയും ജനപക്ഷം സ്ഥാനാർത്ഥിയുമായ പിസി ജോർജ് പിന്നിലാണ്. എൽഡിഎഫിൻ്റെ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് മുന്നിൽ. 6161 ആണ് സെബാസ്റ്റ്യൻ്റെ ലീഡ്.

By Divya