Mon. Dec 23rd, 2024
കോട്ടയം:

പെണ്‍പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായ വൈക്കത്ത് മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സിറ്റിങ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ഥിയുമായി സി കെ ആശ 9347 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. ആശയ്ക്ക് ഇതുവരെ 19,130 വോട്ടും എതിര്‍സ്ഥാനാര്‍ഥി ഡോ പി ആര്‍ സോനയ്ക്ക് 9753 വോട്ടുമാണ് ലഭിച്ചത്.

സംസ്ഥാനത്ത് ഇത്തവണ അപൂർവമായൊരു മൽസരം നടന്ന മണ്ഡലമാണ് വൈക്കം– മൂന്നു മുന്നണികളുെടയും സ്ഥാനാർഥികൾ സ്ത്രീകൾ! സിപിഐയുടെ കോട്ട എന്നറിയപ്പെടുന്ന വൈക്കത്ത്, 1957 ൽ മണ്ഡലം നിലവിൽ വന്ന കാലം മുതലുള്ള 14 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചത് മൂന്നു വട്ടം മാത്രം. 1977 മുതല്‍ എസ്‌സി സംവരണമണ്ഡലമായ വൈക്കത്ത് പിന്നീടുള്ളതെല്ലാം സിപിഐ വിജയങ്ങൾ.

വൈക്കം നഗരസഭയും ചെമ്പ്, കല്ലറ, മറവന്‍തുരുത്ത്, ടി വി പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂര്‍ പഞ്ചായത്തുകളും ചേരുന്നതാണ് വൈക്കം മണ്ഡലം.

By Divya