Thu. Jan 23rd, 2025
കൊച്ചി:

ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എറണാകുളം ജില്ലയിലെ 14 സീറ്റുകളിൽ 11 സീറ്റുകളിലും യുഡിഎഫ് മുന്നിൽ. കൊച്ചി, കോതമംഗലം, കളമശേരി മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ മറ്റ് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.

ജില്ലയിലെ തൃപ്പൂണിത്തുറയിൽ സിപിഎമ്മിന്റെ എം. സ്വരാജിനെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർഥി കെ. ബാബു 523 വോട്ടുകൾക്കു മുന്നിലാണ്. കെ. ബാബു 4597 വോട്ടുകൾ നേടിയപ്പോൾ സ്വരാജിന് 4067 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ. രാധാകൃഷ്ണന് 1387 വോട്ടുകൾ ലഭിച്ചു.

പറവൂരിൽ കോൺഗ്രസിന്റെ വിഡി സതീശൻ 354 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പെരുമ്പാവൂരിൽ യുഡിഎഫ് സ്ഥാനാർഥി എൽദോസ് കുന്നപ്പള്ളി 483 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പിറവത്ത് എൽഡിഎഫിന്റെ സിന്ധുമോൾ ജേക്കബിനെതിരെ കേരള കോൺഗ്രസിന്റെ അനൂപ് ജേക്കബിന് 272 വോട്ടുകളുടെ ലീഡുണ്ട്.

By Divya