Mon. Dec 23rd, 2024
കോഴിക്കോട്:

നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ജയം എൽഡിഎഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം മുൻ ജില്ലാ സെക്രട്ടറി കൂടിയായ ടിപി രാമകൃഷ്ണൻ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടിയെ തോൽപ്പിച്ചത്. ബിജെപി സ്ഥാനാർത്ഥി കെ വി സുധീർ ഇവിടെ മൂന്നാം സ്ഥാനത്താണ്.

തുടർച്ചയായ രണ്ടാം വിജയമാണ് ടിപി രാമകൃഷ്ണന്റേത്. ഇതോടെ മൂന്നാം വട്ടമാണ് ടിപി നിയമസഭയയിൽ പേരാമ്പയെ പ്രതിനിധാകരിക്കുന്നത്. സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പിക്കുകയാണ്. എൺപതിന് മുകളിൽ സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുന്നേറുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്.

ടിപി രാമകൃഷ്ണൻ (എൽഡിഎഫ്) – 35728
ഇ.എം.അഗസ്തി (യുഡിഎഫ്) – 30695
അഡ്വ.കെ.വി.സുധീർ (ബിജെപി) – 4817

By Divya