Thu. Jan 23rd, 2025
കോഴിക്കോട്:

വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി വടകര മണ്ഡലത്തില്‍ 8000ത്തിലേറെ വോട്ടുകളുടെ ലീഡില്‍ മുന്നേറുന്ന ആര്‍ എം പി സ്ഥാനാര്‍ത്ഥി കെ കെ രമ. നല്ലവരായ വോട്ടര്‍മാരോട്, തന്നെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ചവരോട് ഈ ഘട്ടത്തില്‍ നന്ദി പറയുകയാണ്. ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അവര്‍ വോട്ടുചെയ്തത്.

അരുംകൊലയ്‌ക്കെതിരെയുള്ള മറുപടിയാണ് ഇത്. കേരളത്തിലുടനീളം ഇടത് അനൂകൂല തരംഗം ഉണ്ടായപ്പോഴും ഇവിടെ നടന്ന കൊലപാതകത്തിനുള്ള മറുപടിയാണ് വടകരയിലെ ജനങ്ങള്‍ നല്‍കിയത്. ചരിത്രം പരിശോധിച്ചാല്‍ രണ്ട് തവണ മാത്രമാണ് മറ്റുപാര്‍ട്ടികള്‍ ഇവിടെ ജയിച്ചുപോന്നത്. ഇടതുമുന്നണിയുടെ മണ്ണാണ് ഇത്. അവിടെയാണ് ജയിച്ചുപോന്നത്.

By Divya