Fri. Apr 18th, 2025
വയനാട്:

സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നു. 84 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 52 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയുമാണ് മുന്നേറുന്നത്.

അതേസമയം, വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ആദ്യ ഫലസൂചനകളില്‍ യുഡിഎഫ് ആണ് മുന്നേറുന്നത്. മാനന്തവാടി മണ്ഡലത്തില്‍ പി കെ ജയലക്ഷ്മിയും ബത്തേരിയില്‍ ഐ സി ബാലകൃഷ്ണനും കല്‍പ്പറ്റ മണ്ഡലത്തില്‍ അഡ്വ. ടി സിദ്ദിഖും മുന്നേറുന്നു.

By Divya