Wed. Jan 22nd, 2025
തിരുവനന്തപുരം:

ഈ തിരഞ്ഞെടുപ്പിലെ വിജയം ഈ നാട്ടിലെ ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങള്‍ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കൂടുതല്‍ സീറ്റ് എല്‍ഡിഎഫ് നേടുമെന്ന് ഞങ്ങള്‍ പറഞ്ഞത്. അത് അന്വര്‍ത്ഥമാക്കും വിധമാണ് തിരഞ്ഞെടുപ്പ് ഫലം. ഇതിന്റെ നേരവകാശികള്‍ കേരള ജനതയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കുന്ന തരത്തില്‍ ബോധപൂര്‍വമായ ശ്രമങ്ങളും ആക്രമണങ്ങളുമുണ്ടായി. നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് മുന്നോട്ട് പോകേണ്ടിയിരുന്നത്.

അതിനെല്ലാം ജനം പൂര്‍ണമായും എല്‍ഡിഎഫിന് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാനുംഅതിജീവിക്കാനും സാധിച്ചത്. ഒരു വലിയ രാഷ്ട്രീയ പോരാട്ടമാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്നത്. ഈ വിജയം നാട്ടിലെ ജനത്തിന്റെ വിജയമാണ്. ഇതിന്റെ നേരവകാശികള്‍ കേരള ജനതയാണ്.

തിരഞ്ഞെടുപ്പിന് മുമ്പും അതിനിടെയും വോട്ടെണ്ണുന്നതിന് തൊട്ടുമുമ്പായും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരേ മറുപടിയാണ് ആവര്‍ത്തിച്ചത്. അത്തരമൊരു നിലപാട് എന്തുകൊണ്ടാണ്, എന്താണ് ഇത്ര വലിയ ഉറപ്പ് എന്നൊക്കെ സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങള്‍ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് കഴിഞ്ഞ തവണ നേടിയതിലും കൂടുതല്‍ സീറ്റ് എല്‍ഡിഎഫ് നേടുമെന്നാണ് പറഞ്ഞ മറുപടി. അത് തീര്‍ത്തും അന്വര്‍ത്ഥമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

By Divya