Mon. Dec 23rd, 2024
തമിഴ്നാട്:

കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്‌. ‘പിണറായ വിജയന്‍’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും എന്നാല്‍ കേരള മുഖ്യമന്ത്രിയുടെ പേര് എഴുതിയതില്‍ തെറ്റുപറ്റിയെന്നും ചൂണ്ടിക്കാണിച്ച് നിരവധി പേരെത്തി.

https://twitter.com/Actor_Siddharth/status/1388810998711160834?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1388821668475277312%7Ctwgr%5E%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.thecue.in%2Felection-2019%2F2021%2F05%2F02%2Fsidhardh-pinarayi-vijayan

ഇതിന് തൊട്ടുപിന്നാലെ അത് അക്ഷരത്തെറ്റല്ലെന്ന മറുപടിയുമായി സിദ്ധാർഥും എത്തി. ‘സ്‌പെല്ലിംഗ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടന്‍ ട്വീറ്റ് ചെയ്തു. മറുപടി ട്വീറ്റില്‍ ‘അടിച്ചു പൊളിച്ചു കേരളം’ എന്നും സിദ്ധാര്‍ത്ഥ് മംഗ്ലിഷില്‍ എഴുതി.

പിണറായ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം ഗംഭീര പ്രകടനം എന്നാണ്. അതാണ് നടന്‍ ഉദ്ദേശിച്ചതെന്ന് ചിലര്‍ കമന്റുകളില്‍ വിശദീകരിച്ചു.

By Divya