Fri. Nov 22nd, 2024
തിരുവനന്തപുരം:

നേമത്തിെൻറ മണ്ണിന് ചുവപ്പിനോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടില്ലെന്ന് തെളിയിച്ച് വി ശിവൻകുട്ടി ഒരിക്കൽ കൂടി വിജയിച്ചു. 5750 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്​ വിജയം. കഴിഞ്ഞ തവണ ഒ രാജഗോപാലിലൂടെ ബി ജെ പി ആദ്യമായി കേരള നിയമസഭയിൽ ഇടംപിടിച്ച മണ്ഡലത്തിൽ തൊട്ടടുത്ത അവസരത്തിൽതന്നെ അക്കൗണ്ട്​ ‘ക്ളോസ്​’ ചെയ്​താണ്​​ ശിവൻകുട്ടി താരമായത്​.

2011ൽ എം എൽ എയായ ശിവൻകുട്ടി 2016ൽ പരാജയപ്പെെട്ടങ്കിലും കഴിഞ്ഞ അഞ്ച് വർഷം മണ്ഡലം കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് വീണ്ടും നിയമസഭയിലേക്ക് എത്തിച്ചിട്ടുള്ളത്. ശക്തമായ ത്രികോണ മൽസരം നടന്ന മണ്ഡലത്തിൽ കരുത്തരായ യു ഡി എഫിെൻറ കെ മുരളീധരനെയും ബി ജെ പിയുടെ കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്തിയാണ് ഇൗ ജയം നേടിയതെന്നതും ഏറെ ശ്രദ്ധേയം.

പാർട്ടി വോട്ടുകൾക്ക് പുറമെ ന്യൂനപക്ഷ വോട്ടുകളിൽ വലിയൊരു ശതമാനം ലഭിച്ചതും എൽ ഡി എഫിന് തുണയായി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ േവാട്ട് വർധനയുൾപ്പെടെ ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. മിക്ക നഗരസഭാ വാർഡുകളിലും എൽ ഡി എഫ് സ്ഥാനാർഥിക്കുള്ള വോട്ട് വിഹിതത്തിലും വർധനയുണ്ടായിട്ടുണ്ട്.

By Divya