Mon. Dec 23rd, 2024
പാലക്കാട്:

പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥി പി സി ജോർജിന് തോൽവി. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 11,404 വോട്ടിനാണ് വിജയിച്ചത്. 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഇടതുതരംഗം.

രണ്ടു വരെയുള്ള വിവരമനുസരിച്ച് 97 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. 42 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. നേമത്ത് കുമ്മനം രാജശേഖരനെ പിന്തള്ളി വി ശിവൻകുട്ടി മുന്നിലാണ്. തൃശൂരിൽ സുരേഷ് ഗോപി ഒരുഘട്ടത്തിൽ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പാലക്കാട് ഇmശ്രീധരന്റെ ലീഡുനില 200 ആയി കുറഞ്ഞു

By Divya