Thu. Jan 23rd, 2025
അരുവിക്കര:

മുപ്പതു വർഷത്തിനുശേഷം അരുവിക്കര പിടിച്ചെടുത്ത് എൽഡിഎഫ്. യുഡിഎഫിന്റെ കെ എസ് ശബരിനാഥനെ ജി സ്റ്റീഫൻ പരാജയപ്പെടുത്തി. അഴീക്കോട് യുഡിഎഫ് സ്ഥാനാർഥി കെ എം ഷാജിയെ എൽഡിഎഫിന്റെ കെ വി സുമേഷ് തോൽപ്പിച്ചു.

വാശിയേറിയ പോരാട്ടം തുടരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ലീ‍ഡ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുന്നിൽനിന്നിരുന്ന ബിജെപി സ്ഥാനാർഥി ഇ ശ്രീധരനെ 1170ലേറെ വോട്ടിന് പിന്നിലാക്കി. ഒരുഘട്ടത്തിൽ 7000 വോട്ട് വരെ ലീഡുനില ഉയർത്തിയാണ് ശ്രീധരൻ ശക്തമായ മൽസരം കാഴ്ചവച്ചത്.

അതേസമയം, കേരള കോൺഗ്രസ് എം അഭിമാനപോരാട്ടം കാഴ്ചവച്ച പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടു. എൻസിപിയില്‍നിന്ന് രാജിവച്ച് യുഡിഎഫിനു വേണ്ടി മൽസരിച്ച മാണി സി കാപ്പനോട് പതിനായിരത്തിലേറെ വോട്ടിനാണ് പരാജയം.

By Divya