Mon. Dec 23rd, 2024
കൊച്ചി:

വടകര നിയോജകമണ്ഡലത്തില്‍ നിന്നും യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപിഐ നേതാവ് കെകെ രമയുടെ ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഫേസ്ബുക്കിലാണ് റിമ രമയുടെ ചിത്രം പങ്കുവെച്ചത്.

ടി പി ചന്ദ്രശേഖരന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന രമയുടെ ചിത്രമാണ് റിമ പോസ്റ്റ് ചെയ്തത്. ചിത്രത്തോടൊപ്പം ക്യാപ്ഷനോ മറ്റു എഴുത്തുകളോ നല്‍കിയിട്ടില്ല. 7,491 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെകെ രമ വടകരയില്‍ വിജയിച്ചിരിക്കുന്നത്.

By Divya